തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോള്‍ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ ടെലിഫോണില്‍ വിളിക്കാന്‍ പോലും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റാണെന്നും, കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ചതായും കോടിയേരി വിമര്‍ശിച്ചു.