ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി വൈകിപ്പോയെന്ന് കോടിയേരി ബാലകൃഷ്ണന്‍

235

കണ്ണൂര്‍: കേരളത്തിലെ ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി വൈകിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദുരന്തസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെയാണു മോദി പെരുമാറിയതെന്നും കേരള മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ പോലും തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇന്നാണ് മോദി കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയത്. കേരള സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ടുമായി മോദിയെ കാര്യങ്ങള്‍ ബോധിപ്പിക്കാനും കൂടുതല്‍ സഹായം തേടാനും നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് കോടിയേരിയുടെ പ്രതികരണം.

NO COMMENTS