പത്തനംതിട്ട : സിപിഎമ്മിനെ സിബിഐയെ ഉപയോഗിച്ച് തകര്‍ക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി. പയ്യോളി മനോജ് വധക്കേസും ഫസല്‍ വധക്കേസിലും സിപിഎം പ്രവര്‍ത്തകരെ കുടുക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരുമിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര ഭരണം ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും, സിപിഎം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.