തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണെന്നും ആ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ ഇടപെട്ട് പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു വെന്നും കേരളകോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫ് കൂടുതല്‍ ദുര്‍ബലമാകു മെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ദേശാഭിമാനി പത്രത്തില്‍ പുന്നപ്ര-വയലാര്‍ സമര നായകനായ പി.കെ. ചന്ദ്രാനന്ദനെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിന്റെ അവസാനത്തിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. കേന്ദ്രീകൃത നേതൃത്വം യു.ഡി.എഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. യു.ഡി.എഫിന്റെ സംഘടനാപരമായും രാഷ്ട്രീയപരമായുള്ള കെട്ടുറപ്പ് തകര്‍ന്നു. ഇത് യു .ഡി . എഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു .ഡി .എഫിലുണ്ടായിരുന്ന എല്‍ .ജെ .ഡി ഇപ്പോള്‍ എല്‍.ഡി.എഫിലാണ്. രാഷ്ട്രീയ രംഗത്തുവന്ന ഇൗ മാറ്റങ്ങള്‍ എല്‍.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു