എന്‍എസ്‌എസിനോട് വിരോധമില്ല – എല്‍ഡിഎഫുമായി ചര്‍ച്ച വേണമോയെന്ന് തിരുമാനിക്കേണ്ടത് അവരാണ് – കോടിയേരി ബാലകൃഷ്ണന്‍.

104

ആലപ്പുഴ: എന്‍എസ്‌എസിനോട് വിരോധമില്ലെന്നും എല്‍ഡിഎഫുമായി ചര്‍ച്ച വേണമോയെന്ന് തിരുമാനിക്കേണ്ടത് അവരാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

യുഡിഎഫ് പരാജയം ഉറപ്പിച്ചതിനാലാണ് അവര്‍ വോട്ട് കച്ചവടം ആരോപിക്കുന്നത്. ബിഡിജെഎസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിട്ടില്ല കോടിയേരി. എന്‍എസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു സമുദായ സംഘടനയോടും എല്‍ഡിഎഫിന് വിരോധമില്ലെന്നും കോടിയേരി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായര്‍ സമുദായം ഇപ്പോള്‍ പ്രതികരണമെന്നും ശബരിമല പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്നുമായിരുന്നു എന്‍ എസ്‌ എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എന്‍എസ്‌എസ് പ്രഖ്യാപിച്ച ശരിദൂര നിലപാടിയില്‍ കടുത്ത പ്രതിസന്ധിയിലാണ് എല്‍ഡിഎഫ്.എന്‍എസ്‌എസ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കുമെന്നും നേരത്തേ കോടിയേരി പറഞ്ഞിരുന്നു.ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഉള്‍പ്പെടെ എന്‍എസ്‌എസിന്‍റെ നിലപാട് നിര്‍ണായകമാകുമെന്നും എന്‍എസ്‌എസ് നിലപാട് പുനപരിശോധിക്കണമെന്നായിരുന്നു സിപിഎം വിഷയത്തില്‍ പ്രതികരിച്ചത്.

NO COMMENTS