കോടിയേരി ബാലകൃഷ്ണൻ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ല – സിപിഎം കേന്ദ്രനേതൃത്വം.

22

ന്യൂഡല്‍ഹി: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്തെങ്കിലും പിതാവായ കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും ബിനീഷ് കോടിയേരി തെ‌റ്റ് ചെയ്‌തെങ്കില്‍ ബിനീഷ് തന്നെ വ്യക്തിപരമായി നേരിടണമെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം നിലപാടെടുത്തു. കോടിയേരി തെ‌റ്റു ചെയ്‌താല്‍ മാത്രമാണ് പാര്‍ട്ടി നിലപാടെടുക്കേണ്ടതെന്നും മകന്റെ കു‌റ്റത്തിന് കോടിയേരിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശക്തമായി ചെറുക്കുമെന്നും സിപിഎം കേന്ദ്രകമ്മി‌റ്റി അഭിപ്രായപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം എന്ന പേരില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രമെന്നും ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും സിപിഎം കേന്ദ്രകമ്മി‌റ്റി അറിയിച്ചു.

NO COMMENTS