ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്‍സി ബാവയുടെ വീട് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

125

കൊടുങ്ങല്ലൂര്‍: ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്‍സി ബാവയുടെ കൊടുങ്ങല്ലൂർ ഗൗരീശങ്കര്‍ ആശുപത്രിക്ക് സമീപം വീട്ടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വൈകീട്ട് സന്ദര്‍ശിച്ചു. അന്‍സിയുടെ ഉമ്മയെയും സഹോദരനെയും കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ് ആശ്വസിപ്പിച്ചു.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രന്‍ പിള്ള, ഏരിയാ സെക്രട്ടറിമാരായ പി.കെ. ചന്ദ്രശേഖരന്‍, പി.എം. അഹമ്മദ്, നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, മുതിര്‍ന്ന നേതാവ് അമ്പാടി വേണു എന്നിവരും ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കോടിയേരി അന്‍സിയുടെ ഉമ്മയെ അറിയിച്ചു.

ആന്‍സിക്ക് വിദേശത്ത് പഠിക്കുന്നതിനുള്ള വായ്പാ കുടിശ്ശികയുടെ കാര്യത്തിലും ആവശ്യമായ സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന് ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു. സഹായം ആവശ്യപ്പെട്ട് അന്‍സിയുടെ ഉമ്മ നല്‍കിയ നിവേദനത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. കോടിയേരി ഇവിടെ എത്തിയതറിഞ്ഞ് നിരവധി ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു.

NO COMMENTS