തലശേരി : പാലായിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലത്തിലും പാലാ ജനവിധിയുടെ തുടര്‍ച്ചയാവുമെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
സി എച്ച് കണാരന്‍ ചരമദിനത്തോടനുബന്ധിച്ച് കോടിയേരി പുന്നോലിലെ സ്‌മൃതിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനക്ക് ശേഷം ചേര്‍ന്ന അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ ചര്‍ച്ചയാവാതിരിക്കാനാണ് അപ്രസക്തമായ കാര്യങ്ങള്‍ പ്രതിപക്ഷം ചര്‍ച്ചയിലേക്ക് കൊണ്ടു വരുന്നത്. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി വരികയാണ്. ഇഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്ന് കേരളത്തിലുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് രാജ്യമാകെ ഇന്ന് ചര്‍ച്ചയാവുന്നതെന്നും കുത്തിതിരിപ്പു ണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിന് നിരാശരാകേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.
പൗരത്വ രജിസ്‌റ്ററി ന്റെ പേരില്‍ രാജ്യത്താകെ ഭീകരമായ അവസ്ഥ കേന്ദ്രം സൃഷ്‌ടിക്കുകയാണ്. പൗരന്മാരെ നിശ്‌ചയിക്കുന്നത് പോലും മതത്തിന്റെ അടിസ്ഥാനത്തിലാവുന്നത് അപകടകരമായ സാഹചര്യമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുമ്ബോഴാണ് തീവ്രവര്‍ഗീയതയിലേക്ക് രാജ്യത്തെ ആര്‍എസ്‌എസ് നയിക്കുന്നത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയേ രാജ്യത്തെ രക്ഷിക്കാനാവൂ. ബിജെപി നയങ്ങളെ തുറന്നെതിര്‍ക്കാനാവാതെ കോണ്‍ഗ്രസ് വിറങ്ങലിച്ചു നില്‍കുകയാണ്. കേരളത്തില്‍ സിപിഐ എമ്മിന് ശക്തമായ അടിത്തറപാകിയ നേതാവാണ് സി എച്ച് കണാരനെന്ന് കോടിയേരി പറഞ്ഞു.
ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അധ്യക്ഷനായി. കനല്‍വഴികള്‍ സുവനീര്‍ ജില്ല സെക്രട്ടറിയറ്റംഗം കാരായി രാജന് നല്‍കി കോടിയേരി പ്രകാശനം ചെയ്‌തു. മത്സരവിജയികള്‍ക്ക് എ എന്‍ ഷംസീര്‍ എംഎല്‍എ സമ്മാനം നല്‍കി. ഏരിയസെക്രട്ടറി എം സി പവിത്രന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍, ജില്ല സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, പി ഹരീന്ദ്രന്‍, ജില്ലകമ്മിറ്റി അംഗം അഡ്വ. പി ശശി എന്നിവരും സി എച്ചിന്റെ കുടുംബാംഗങ്ങളും പുഷ്‌പാര്‍ച്ചനയില്‍ പങ്കെടുത്തു.