കോഹ്‍ലിക്ക് ഇരട്ടസെഞ്ചുറി, ഇന്ത്യ‍ കൂറ്റന്‍ സ്കോറിലേക്ക്

233

ഇന്‍ഡോര്‍• ഇന്ത്യന്‍ നായകന്‍ വിരാട് കോ‍ഹ്‍ലിക്ക് ടെസ്റ്റിലെ രണ്ടാം ഇരട്ടസെഞ്ചുറി. ഇന്‍ഡോറില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ്‍ലിയുടെ ഇരട്ടസെഞ്ചുറി നേട്ടം. കോഹ്‍ലിയുടെ ഇരട്ടസെഞ്ചുറിയുടെയും (200) അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയുടെയും (159) മികവില്‍ 142 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 446 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 328 പന്തില്‍ 14 ബൗണ്ടറിയും നാലു സിക്സുമുള്‍പ്പെടെയാണ് രഹാനെ 159 റണ്‍സെടുത്തത്. 29-ാം ടെസ്റ്റ് കളിക്കുന്ന രഹാനെയുടെ എട്ടാം സെഞ്ചുറിയാണിത്. 347 പന്തുകള്‍ നേരിട്ട കോഹ്‍ലി, 18 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്.
പിരിയാത്ത നാലാം വിക്കറ്റില്‍ കോഹ്ലി-രഹാനെ സഖ്യം ഇതുവരെ 346 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY