മുംബയ്: നായകനായുള്ള ആദ്യ ട്വന്റി-20 പരമ്ബര സ്വന്തമാക്കുക മാത്രമല്ല പരമ്ബരയിലെ മികച്ച പ്രകടനം ട്വന്റി-20 ബാറ്റ്സ്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും കോഹ്ലിയെ സഹായിച്ചു. ഇംഗ്ളണ്ടിനെതിരെയുള്ള പരമ്ബരയില്‍ 2-1ന്റെ വിജയത്തോടെ ടീം റാംങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്താനും ടീം ഇന്ത്യയ്ക്കായി. ബാറ്റ്സ്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിനേക്കാള്‍ 28 പോയിന്റിനു മുന്നിലാണ് കോഹ്ലി. ആസ്ട്രേലിയയുടെ തന്നെ താരമായ ഗ്ലെന്‍ മാക്സ്വെല് ആണ് മൂന്നാം സ്ഥാനത്ത്. ട്വന്റി-20യെ കൂടാതെ ടെസ്റ്റില്‍ രണ്ടും ഏകദിനത്തില്‍ മൂന്നുമാണ് കോഹ്ലിയുടെ സ്ഥാനം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ആദ്യ അഞ്ചില്‍ ഒരു സമയത്ത് എത്തുന്ന ഏക ഇന്ത്യന്‍ താരമാണ് കോഹ്ലി.
ബൗളര്‍മാരുടെ പട്ടികിയല്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന ജസ്പ്രീത് ബുമ്രയും എട്ടാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. പരമ്ബരയിലെ മികച്ച പ്രകടനത്തോടെ വെെറ്ററന് താരം ആശിഷ് നെഹ്റ 24ആം സ്ഥാനത്തെത്തി.