കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ വാഹനാപകടത്തില്‍ മരിച്ചു

238

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു. തേവള്ളി വാര്‍ഡ് കൗണ്‍സിലര്‍ കോകില എസ് കുമാറാണ് അപകടത്തില്‍ മരിച്ചത്. കോകിലയും അച്ഛന്‍ സുനിലും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അഞ്ജാത വാഹനം ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെ കാവനാട് ആല്‍ത്തറമൂട്ടില്‍ വച്ചാണ് അപകടം നടന്നത്. കാവനാട് ഐശ്വര്യ റസിഡന്‍സ് അസോസിയേഷന്റെ ഓണക്കിറ്റ് വിതരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കോകിലയും അച്ഛന്‍ സുനിലും. കാവനാട് ആല്‍ത്തറ മൂട്ടില്‍ എത്തിയപ്പോള്‍ അമിത വേഗതയില്‍ വന്ന കറുത്ത വാഹനം ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ അമ്പത് മീറ്റര്‍ അകലത്തേക്ക് തെറിച്ച് വീണ കോകില സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ അച്ഛന്‍ സുനില്‍ കുമാറിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിച്ചിട്ട് കടന്നുപോയ വാഹനം ശക്തികുളങ്ങര പള്ളിയുടെ സമീപത്ത് നിന്നും പൊലീസ് കണ്ടു പിടിച്ചതായി സൂചനയുണ്ട്.
കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു കോകില. തേവള്ളി വാര്‍ഡില്‍ നിന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. നിലവില്‍ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗമാണ്.

NO COMMENTS

LEAVE A REPLY