ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ വയോധിക കുഴഞ്ഞുവീണു

151

കൊല്ലം• ചാത്തന്നൂര്‍ സബ് ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും ആരോഗ്യ വകുപ്പ് ജീവനക്കാരിയുമായിരുന്ന വയോധിക കുഴഞ്ഞുവീണു. ചാത്തന്നൂര്‍ മീനാട് സോമഭവനില്‍ സുമതിക്കുട്ടി (81)യെ കൊല്ലത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ പെന്‍ഷന്‍ വാങ്ങാനെത്തിയ ഇവര്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നിട്ടും പെന്‍ഷന്‍ ലഭിച്ചില്ല. സബ് ട്രഷറിയില്‍നിന്നു ഇതുവരെ പെന്‍ഷന്‍ വിതരണം നടന്നതുമില്ല.

NO COMMENTS

LEAVE A REPLY