കൊല്ലം : ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ചടയമംഗലത്ത് പ്രതിഷേധം. ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരെ നാട്ടുകാര്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. ദേശീയ പാതയോരത്തുനിന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബിവറേജസ് ഔട്ട്ലറ്റ് മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.