കൊല്ലം • ജോനകപ്പുറം തീരദേശത്തു ഇരു വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒട്ടേറെ മത്സ്യത്തൊഴിലാളികള്‍ക്കു പരുക്കേറ്റു. കൂടുതല്‍ പൊലീസ് സ്ഥലം സ്ഥലത്തേക്കു കുതിച്ചു.
തമിഴ്നാട്ടില്‍ നിന്നുള്ള സംഭരണ ശേഷി കൂടുതലുള്ള യന്ത്രവത്കൃത വള്ളങ്ങള്‍ ജോനകപ്പുറം ലേലഹാളില്‍ മത്സ്യം ഇറക്കി ലേലം ചെയ്യുന്നതു തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞതാണു സംഘര്‍ഷത്തിനു കാരണം. കഴിഞ്ഞ ദിവസവും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.