കൊല്ലം • ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചു വീട്ടമ്മ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി. ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണു കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില്‍ ചിഞ്ചുവിനെ (26) ഓയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ചു പൊലീസ് പറഞ്ഞത്: കുട്ടിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ ചിഞ്ചു നാഗര്‍കോവിലിനടുത്ത് തക്കലയ്ക്കുസമീപം വീടു വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു.