കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ൾ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു.

20

കൊ​ല്ലം: സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പി​രി​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ൾ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

​ഇന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​വേ അ​ഥോ​റി​റ്റി അ​വി​ടെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ൾ‌ പി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ടോ​ൾ പി​രി​ക്കു​ന്ന​തി​ൽ​നി​ന്നും ഹൈ​വേ അ​ഥോ​റി​റ്റി താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വാ​ങ്ങി.

കേ​ന്ദ്ര​വും സം​സ്ഥാ​ന​വും 50 ശ​ത​മാ​നം വീ​തം തു​ക​മു​ട​യ്ക്കി​യാ​ണ് ബൈ​പ്പാ​സ് നി​ർ​മി​ച്ച​ത്. അ​തി​നാ​ൽ ടോ​ൾ പി​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തി​ന്‍റെ കൂ​ടി അ​നു​മ​തി വേ​ണം.

ടോ​ൾ പി​രി​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഇ ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം നേ​ര​ത്തെ​യും ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

NO COMMENTS