കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് പരാതി

192

കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച്‌ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി .യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്‌ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എംഎല്‍എയുടെ തലവെട്ടം പോലും കാണാനില്ലാത്തതിനാലാണ് ഇത്തരമൊരു പരാതി നല്‍കിയതെന്ന് അസംബ്ലി പ്രസിഡന്റ് അഡ്വ.വിഷ്ണു സുനില്‍ പന്തളം പറഞ്ഞു.പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല,
എംഎല്‍എയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയത്.വിഷ്ണു പറഞ്ഞു.കൊല്ലത്ത് കളക്‌ട്രേറ്റില്‍ ബോംബ് സ്ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ വരെ സ്ഥലം സന്ദര്‍ശിച്ചു. അവിടെയും സ്ഥലം എംഎല്‍എയെ കണ്ടില്ല. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎല്‍എ മുകേഷിനെ കണ്ടില്ലെന്ന് വിഷ്ണു സുനില്‍ വ്യക്തമാക്കി.
Dailyhunt

NO COMMENTS

LEAVE A REPLY