കൂടത്തായിയിലെ കൊലപാതകം – പോലീസ് ചോദ്യം ചെയ്യലിനിടെ മുന്‍ നിലപാടില്‍ നിന്ന് മാറി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു.

126

കോഴിക്കോട്: ചില കൊലപാതകങ്ങളെ കുറിച്ച്‌ തനിക്ക് അറിവുണ്ടായിരുന്നുവെന്നും പുറത്തുപറഞ്ഞാല്‍ ജോളി തന്നെയും വധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് ഇക്കാര്യം പറയാതിരുന്നതെന്നും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു മൊഴി നല്‍കി. കൂടത്തായിയിലെ കൊലപാതകങ്ങളില്‍ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെ മുന്‍ നിലപാടില്‍നിന്ന് മാറി ഷാജു അന്വേഷണസംഘത്തോട് പറഞ്ഞു. ഒരു അധ്യാപകനായതാന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നും ഷാജു മൊഴി നല്‍കി,.

ജോളിയെ സംശയിച്ചിരുന്നില്ലെന്നുംകൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ജോളിയെ ചോദ്യംചെയ്തപ്പോള്‍ മാത്രമാണ് അവരുടെ പങ്കിനെ കുറിച്ച്‌ അറിയാന്‍ കഴിഞ്ഞെതുമായിരുന്നു ഷാജുവിന്റെ ആദ്യപ്രതികരണം. ജോളി എന്‍ ഐ ടി അധ്യാപികയാണെന്നാണ് മറ്റുള്ളവരെ പോലെ താനും വിശ്വസിച്ചിരുന്നതെന്നും അന്ന് ഷാജു പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാടുകളില്‍നിന്നാണ് ഷാജുവിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചില്‍. പലസമയത്തും ജോളി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

ജോളിയുടെ പുറമേയുള്ള ബന്ധങ്ങളും തന്നില്‍ ഭയമുണ്ടാക്കിയിരുന്നു. ഈ ബന്ധങ്ങളുപയോഗിച്ച്‌ ജോളി തന്നെ ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നെന്നും ഷാജു പറഞ്ഞു. ഭാര്യ സിലി മരിച്ച സമയത്ത് അന്ത്യചുംബനം നല്‍കുന്ന വേളയില്‍ തനിക്കൊപ്പം കയറി നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നെന്നും ഷാജു മൊഴി നല്‍കി. കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്നുള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിച്ച്‌ വരുത്തിയത്.

താന്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹായമുണ്ടായിരുന്നതായാണ് ജോളി മൊഴി നല്‍കിയത്. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഷാജുവിനെ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വകരയിലെ എസ് പി ഓഫീസിലെത്തിച്ചു.തിങ്കളാഴ്ച വൈകുന്നേരത്തോടെ ഷാജുവിന്റെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

NO COMMENTS