കൂത്തുപറമ്പില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനു വെട്ടേറ്റു

165

കണ്ണൂര്‍ • കൂത്തുപറമ്പ് പാതിരിയാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനു വെട്ടേറ്റു. പാതിരിയാട് നവജിത്ത് നിവാസില്‍ രാജുവിന്റെ മകന്‍ നവജിത്തി(24) നാണ് വെട്ടേറ്റത്. രാത്രി പത്തോടെയാണ് സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂത്തുപറമ്ബ് പൊലീസാണ് യുവാവിനെ തലശേരി ഇന്ദിരാഗാന്ധി സഹ.ആശുപത്രിയില്‍ എത്തിച്ചത്. പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം നവജിത്തിനെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. കൈയ്യിലും കാലിലും വെട്ടേറ്റിട്ടുണ്ട്. സിപിഎം സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

NO COMMENTS

LEAVE A REPLY