നിയമവിരുദ്ധമായി തോക്കു സൂക്ഷിച്ചെന്ന കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും

199

കൂത്തുപറമ്പ്• നിയമവിരുദ്ധമായി തോക്കു സൂക്ഷിച്ചെന്ന കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ശിക്ഷ. കൊട്ടിയൂര്‍ പൊട്ടന്‍തോട്ടെ ജോണ്‍സനെ (43)യാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസു മജിസ്ട്രേട്ടു കോടതി ശിക്ഷിച്ചത്. 2012 ല്‍ കേളകം എസ്‌ഐ കെ.ഗോവിന്ദനായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. വീടിനു സമീപമുള്ള ഷെഡ്ഡില്‍നിന്നു നിയമ വിരുദ്ധമായി സൂക്ഷിച്ച തോക്ക് പിടികൂടിയെന്നായിരുന്നു കേസ്.

NO COMMENTS

LEAVE A REPLY