കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം

243

കോതമംഗലം : കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. ഹൈകോടതി വിധിയെ തുടര്‍ന്ന് പ്രാര്‍ഥനക്കായി എത്തിയ റമ്ബാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പള്ളി അങ്കണത്തില്‍ നിന്ന് റമ്ബാന്‍ മടങ്ങി പോകണമെന്ന് യാക്കോബായ വിഭാഗക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, റമ്ബാന്‍ തോമസ് പോള്‍ സ്ഥലത്ത് തുടരുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

NO COMMENTS