കോട്ടയത്തെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

179

കോട്ടയം: കോട്ടയം നഗരത്തിലെയും റെയില്‍വേ സ്റ്റേഷനിലെയും ഹോട്ടലുകളില്‍ ഗനഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണം പിടിച്ചെടുത്തു. റെയില്‍വേ സ്റ്റേഷന്‍, കഞ്ഞിക്കുഴി, കോട്ടയം എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ചപ്പാത്തി, ചിക്കന്‍, ചോറ്, മീന്‍കറി എന്നിവ പിടികൂടി. ആഴ്ചകളോളം പഴക്കമുള്ള എണ്ണയും ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാം പാകംചെയ്യുന്നതെന്നും ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി.ജോണ്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

NO COMMENTS

LEAVE A REPLY