കൊട്ടിയൂര്‍ പീഡനം : അച്ഛന്‍ ഫാ. റോബിന്‍ തന്നെയെന്ന് ഡിഎന്‍എ ഫലം

352

പേരാവൂര്‍(കൊട്ടിയൂര്‍): കൊട്ടിയൂരിൽ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം വന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയും പീഡനത്തിനിരയായ പതിനാറുകാരിയുമാണ് നവജാത ശിശുവിന്റെ മാതാപിതാക്കളെന്നാണ് ഡി.എന്‍.എ. ടെസ്റ്റില്‍ സ്ഥിരീകരിച്ചു. തലശ്ശേരിയി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പോലീസിനുമാണ് ഇത് സംബന്ധിച്ച്‌ തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് വിവരം ലഭിച്ചത്. കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് വൈദികന്റെ ഡി.എന്‍.എ.പരിശോധന ഫലം.നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കോടതിയുടെ അനുമതിയോടെ ഫാദര്‍ റോബിന്റെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്ബിള്‍ ശേഖരിച്ച്‌ ഡി.എന്‍.എ.പരിശോധനക്കയച്ചത്.

NO COMMENTS

LEAVE A REPLY