കൊട്ടിയൂര്‍ പീഡന കേസ് ; വിചാരണ സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

232

ന്യൂഡല്‍ഹി : കൊട്ടിയൂര്‍ പീഡനക്കേസിലെ വിചാരണ സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. കുറ്റപത്രം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഡോ. ഹൈദരാലി, സിസ്റ്റര്‍ ടെസി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി പള്ളിമേടയില്‍ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നതാണ് കേസ്. കൂത്തുപറമ്ബിലെ ആശുപത്രിയില്‍ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

NO COMMENTS