കണ്ണൂർ : കൊട്ടിയൂർ പീഡനക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന് മൂന്നു പ്രതികളെ സുപ്രീം കോടതി ഒഴിവാക്കി. സിസ്റ്റർമാരായ ആൻസി മാത്യു ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവരെയാണ് കേസിൽ നിന്ന് ഒഴിവാക്കാക്കിയത്. എന്നാൽ കേസിലെ മുഖ്യപ്രതികളായ ഫാദർ ജോസഫ് തേരകവും സിസ്റ്റർ ബെറ്റിയും വിചാരണ നേരിടണം.
മുഖ്യപ്രതി ഫാദര്‍ റോബിനെ രക്ഷിക്കാന്‍ രേഖകള്‍ സൃഷ്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ പ്രധാന കുറ്റം. മൂന്നുപേര്‍ക്കെതിരെ ഈ കുറ്റം തെളിയിക്കുന്ന വസ്തുതകള്‍ കണ്ടെത്താനായിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.