ഹാർബർ റോഡിൽ വലിയവിള മുസ്ലീം കോളനി സഫാനി മൻസിലിൽഅബ്ദുൽ റഹ്മാൻ -നൂർജഹാൻ ദമ്പതികളുടെ മകൻ അജ്മൽ ഖാൻ (19) ആണ് കാണാതായത്.കോവളം ഇൻസ്പക്ഷൻ ബംഗ്ലാവിനു മുന്നിലെ വലിയ മണൽ ബീച്ചിൽ ആയിരു’ന്നു സംഭവം.ഇന്നലെ രാവിലെ 8 മണിയോടെ ആയിരുന്നു അജ്മൽ തിരയിൽ പെട്ടത്.രാവിലെ 6
മണിയോടെ സുഹൃത്തുക്കളുമൊത്ത് വലിയ മണൽ ബീച്ചിൽ ഫുട്ബോൾ കളിക്കവെ അജ്മൽ ഖാൻ കൈ കാലുകൾ കഴുകുന്നതിനായി തീരത്തേക്ക് ഇറങ്ങുകയും ശക്തമായ തിരയിൽപ്പെടുകയും ചെയ്തുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന ജലീൽ,അബ്ദുളള, ഷംനാഥ് എന്നിവർ കടലിലേയ്ക്ക് ചാടി രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ശക്തമായ കടൽ ക്ഷോഭത്തിൽ ശ്രമം വിഫലമായി. ഇവർ വിവരംനൽകിയതനുസരിച്ച് ബീച്ചിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാർഡ് എത്തിതിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് എത്തിയമത്സ്യതൊഴിലാളികൾ വലവിരിച്ചു തിരച്ചിൽ നടത്തി.വലിയ മണൽ ബീച്ചിൽ കാണാതായ അജ്മൽ ഖാനു വേണ്ടി തിരച്ചിൽ തുടരുകയാണ്.വിഴിഞ്ഞം സി.ഐ കെ.ആർ.ബിജുവിന്റെയും കോവളം എസ്.ഐ.അജയകുമാറിന്റെയും കൗൺസിലർനിസാബീഗംനേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ രണ്ട് പട്രോൾ ബോട്ടുകളും മത്സ്യതൊഴിലാളികളും കോവളത്തെ മുങ്ങൽ തൊഴിലാളികളും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. തുറമുഖ വകുപ്പിന്റെ കൊല്ലത്തെ ഡൈവർ വിംഗിന്റെ, തീരദേശ സേനയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നു വിഴിഞ്ഞം സി.ഐ അറിയിച്ചു. സഹോദരങ്ങൾ സഫാനിയ, സുധീർ ഖാൻ (ഗൾഫ്) ,അമ്ജിത് ഖാൻ, ഹസീന.