സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03

26

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്.

പരിശോധിച്ച സാമ്പിളുകൾ 80,134

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,36,36,292 സാമ്ബിളുകളാണ് പരിശോധിച്ചത്.

മരണം 102

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,818 ആയി.

സമ്പർക്കം 7361

7361 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 917, പാലക്കാട് 496, മലപ്പുറം 862, കോഴിക്കോട് 741, തിരുവനന്തപുരം 648, കൊല്ലം 739, എറണാകുളം 689, കണ്ണൂര്‍ 506, ആലപ്പുഴ 527, കാസര്‍ഗോഡ് 359, കോട്ടയം 346, പത്തനംതിട്ട 232, ഇടുക്കി 164, വയനാട് 135 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, പാലക്കാട് 6, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ 2 വീതം, ഇടുക്കി, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി 11,346

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,346 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 1209, കൊല്ലം 1290, പത്തനംതിട്ട 459, ആലപ്പുഴ 607, കോട്ടയം 300, ഇടുക്കി 318, എറണാകുളം 1105, തൃശൂര്‍ 1513, പാലക്കാട് 943, മലപ്പുറം 1188, കോഴിക്കോട് 1041, വയനാട് 314, കണ്ണൂര്‍ 406, കാസര്‍ഗോഡ് 653 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്. 1,00,626 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 28,66,806 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തിലുള്ളവർ 3,94,627

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,94,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,055 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,572 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1869 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

NO COMMENTS