കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

92

കാസര്‍കോട് : ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ 17 ന് കോ വിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. ഇവരില്‍ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.

ഇവരെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 17 ന് കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍.

കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ടു പേര്‍ ദുബൈയില്‍ നിന്നും വന്നരാണ്. ഒരാള്‍ക്ക് 52 വയസുണ്ട്. ഇയാള്‍ ഈ മാസം 17 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയാണ് വന്നത്. മറ്റൊരാള്‍ക്ക് 27 വയസുമുണ്ട്. ഇയാള്‍ 17 ന് ദുബൈയില്‍ നിന്നും മംഗലാപുരം വിമാനത്താവളം വഴിയാണ് വന്നത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ഡി.എം.ഒ ഡോ എവി രാംദാസ് അറിയിച്ചു .

NO COMMENTS