ന്യൂഡല്‍ഹി: വൈറസിന് മതമില്ലെന്നും ഇക്കാലത്തെങ്കിലും തമ്മിലടികള്‍ മറന്ന് രാജ്യത്തിന്റെ നന്മക്കായി ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും കോവിഡ് വൈറസിന്റെ സമയത്ത് വര്‍ഗീയത പാടില്ലെന്നു കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ആവശ്യപ്പെട്ടു.
വ്യത്യസ്ഥ മതവിഭാഗങ്ങളിലെ വിശ്വാസികളായ ജനങ്ങള്‍ തമ്മില്‍ പോരടിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും അക്കാര്യം അതതു മതത്തില്‍പ്പെട്ട പുരോഹിതര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്ന ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.