സംസ്ഥാനത്ത് ഇന്ന് 10,691 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; മരണം 85

27
Coronavirus COVID-19 medical test vaccine research and development concept. Scientist in laboratory study and analyze scientific sample of Coronavirus antibody to produce drug treatment for COVID-19.

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് 10,691 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര് 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര് 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 50 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

പരിശോധിച്ച സാമ്പിളുകൾ ; 81,914

കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പു ലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്ഡുകളാണു ള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.

മരണം 85

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി.നിലവില് 1,11,083 കോവിഡ് കേസുകളില്, 10.1 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

സമ്പർക്കം ; 10,196

10,196 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി ; 12,655

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 12,655 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 76, പത്തനംതിട്ട 481, ആലപ്പുഴ 714, കോട്ടയം 846, ഇടുക്കി 680, എറണാകുളം 2762, തൃശൂര് 1271, പാലക്കാട് 750, മലപ്പുറം 996, കോഴിക്കോട് 820, വയനാട് 474, കണ്ണൂര് 668, കാസര്ഗോഡ് 206 എന്നിങ്ങനേയാണ് രോഗമുക്തി യായത്. ഇതോടെ 1,11,083 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 46,56,866 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

നിരീക്ഷണത്തിലുള്ളവർ ; 3,61,495

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,61,495 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,48,743 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 12,752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 799 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.

NO COMMENTS