കേരളത്തിൽ ഇന്ന് 1251 പേര്‍ക്കു കൊവിഡ്-19 സ്ഥിരീകരിച്ചു

73

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1251 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായും 814 പേര്‍ രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് കൊവിഡ് മൂലമുള്ള അഞ്ച് മരണം സ്ഥിരീകരിച്ചു. മലപ്പുറം മാമ്ബുറത്ത് ഇമ്ബിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

ഇതില്‍ ഉറവിടം അറിയാത്തത് 73 പേരാണ്. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്ബിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജമലയില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS