സംസ്ഥാനത്ത് ഇന്ന് 12,616 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂർ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂർ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസർഗോഡ് 203 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
നിരീക്ഷണത്തിലുള്ളത് 3,90,631
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,631 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 3,75,306 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 15,325 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 918 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 1,22,407 കോവിഡ് കേസുകളിൽ, 11 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
മരണം 134
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
സമ്പർക്കം 12,018
12,018 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തി ; 14,516
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1508, കൊല്ലം 78, പത്തനംതിട്ട 812, ആലപ്പുഴ 944, കോട്ടയം 1037, ഇടുക്കി 651, എറണാകുളം 2328, തൃശൂർ 1420, പാലക്കാട് 759, മലപ്പുറം 1153, കോഴിക്കോട് 2322, വയനാട് 735, കണ്ണൂർ 642, കാസർഗോഡ് 127 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,22,407 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 46,02,600 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.