കേരളത്തിൽ ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പരിശോധിച്ച സാ മ്പിളുകൾ 35,659
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
മരണം 22
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണികണ്‌ഠേശ്വരം സ്വദേശി ബിനുകുമാര്‍ (48), ചാക്ക സ്വദേശി പ്രസന്നകുമാര്‍ (67), കൊല്ലം സ്വദേശി സരസന്‍ (54), ആലപ്പുഴ ചേര്‍ത്തല സ്വദേശി വിശ്വനാഥന്‍ (73), കോട്ടയം തോന്നല്ലൂര്‍ സ്വദേശി ഒ.ജി. വാസു (82), ചിങ്ങവനം സ്വദേശിനി മറിയാമ്മ (58), ചേങ്ങളം സ്വദേശി കുഞ്ഞുമുഹമ്മദ് (78),
എറണാകുളം വേങ്ങൂര്‍ സ്വദേശി എന്‍. രവി (69), കാഞ്ഞൂര്‍ സ്വദേശി എന്‍.പി. ഷാജി (62), മുടവൂര്‍ സ്വദേശി എ.പി. ഗോപാല കൃഷ്ണന്‍ (71), മട്ടാഞ്ചേരി സ്വദേശിനി ടെല്‍മ സേവിയര്‍ (56), തൃശൂര്‍ കൈപമംഗലം സ്വദേശിനി അന്‍സ (30), കൊടുങ്ങല്ലൂര്‍ സ്വദേശി റഫീഖ് (44), പഴുക്കര സ്വദേശി വേലായുധന്‍ (60),
ആനന്ദപുരം സ്വദേശിനി ആനി ചാക്കുണ്ണി (72), പാലക്കാട് തേരക്കാട് സ്വദേശി എ.കെ. അയ്യപ്പന്‍ (84), മലപ്പുറം മാമണ്‍കര സ്വദേശി തോമസ് കോശി (61), കോഴിക്കോട് ബാലുശേരി സ്വദേശി ബാലന്‍നായര്‍ (74), ബേപ്പൂര്‍ സ്വദേശിനി ലൈല (48), വയനാട് വൈത്തിരി സ്വദേശി ഹെലന്‍ (85), കണ്ണൂര്‍ കുത്തുപറമ്ബ് സ്വദേശിനി സനില (63), കാസര്‍ഗോഡ് കുമ്ബള സ്വദേശി മുഹമ്മദ് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2071 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
സമ്പർക്കം 3722
3272 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 993, കോഴിക്കോട് 467, പാലക്കാട് 182, എറണാകുളം 235, കോട്ടയം 276, തൃശൂര്‍ 264, ആലപ്പുഴ 256, തിരുവനന്തപുരം 158, കൊല്ലം 194, കണ്ണൂര്‍ 112, പത്തനംതിട്ട 46, ഇടുക്കി 30, വയനാട് 30, കാസര്‍ഗോഡ് 29 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കണ്ണൂര്‍ 4, കോഴിക്കോട് 3, പത്തനംതിട്ട, ഇടുക്കി മലപ്പുറം 2 വീതം, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗമുക്തി 5425
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 751, കൊല്ലം 572, പത്തനംതിട്ട 173, ആലപ്പുഴ 252, കോട്ടയം 175, ഇടുക്കി 137, എറണാകുളം 517, തൃശൂര്‍ 674, പാലക്കാട് 583, മലപ്പുറം 527, കോഴിക്കോട് 698, വയനാട് 82, കണ്ണൂര്‍ 187, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,00,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
നിരീക്ഷണത്തിലുള്ളവർ 3,14,543
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,543 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,395 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1551 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഉദയനാപുരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 4), എറണാകുളം ജില്ലയിലെ എലഞ്ഞി (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (28), കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകള്‍ 7
7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 556 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.