കാസറഗോഡ് : ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 30) 17 പേര്‍ക്കു കൂടി കൊവിഡ് -19 രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 106 ആയി.നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത് 7447 പേരാണ് .ഇതില്‍ 134 പേര്‍ ആശുപത്രികളിലും 7313 പേര്‍ വീടുകളിലും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇനി 428 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ഇന്നലെ മാത്രം(മാര്‍ച്ച് 30) 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതുവരെ ലഭിച്ച 375 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. .പുതുതായി ഒന്‍പത് പേരെ കൂടി ഐസോലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
പ്രമേഹരോഗികള്‍, ഹൈപ്പര്‍ടെഷന്‍ രോഗികള്‍, ഹൃദ്രോഗം ഉള്ളവര്‍ ,ആസ്മ, മറ്റു ഗുരുതര അസുഖം ഉള്ളവര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണ്ണതയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഇവര്‍ വീടുകളില്‍ തന്നെ കഴിയണം. അവര്‍ക്കാവശ്യമുള്ള മരുന്ന് ആശുപത്രികളില്‍ നിന്നും കുടുംബാംഗങ്ങള്‍ മുഖേന വാങ്ങണം. അവശ്യ സാധനങ്ങളുടെ കടകളില്‍ ജോലി ചെയ്യുന്നവരും ആവശ്യക്കാരും മതിയായ അകലം പാലിക്കുകയും സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണം.ഗര്‍ഭിണികളും മുതിര്‍ന്നവരും കുട്ടികളും കൂടുതല്‍ ശ്രദ്ധിക്കണം.
കുട്ടികള്‍ വീടുകളില്‍ നീരിക്ഷണത്തില്‍ കഴിയുന്നവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക . ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെകില്‍ മാത്രം ആശുപത്രിയെ സമീപിക്കുക.