കോവിഡ് 19; പുതിയ ഡി.സി.സികളും സി.എഫ്.എല്‍.റ്റി.സികളും ഏറ്റെടുത്തു

25

തിരുവനന്തപുരം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏഴു പുതിയ ഡൊമിസിലറി കെയര്‍ സെന്ററുകളും നാലു സി.എഫ്.എല്‍.റ്റി.സികളും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ് താലൂക്കുകളില്‍ ഓരോന്നു വീതവും നെടുമങ്ങാട് താലൂക്കില്‍ രണ്ടും തിരുവനന്തപുരം താലൂക്കില്‍ മൂന്നും ഡി.സി.സികളാണ് പുതുതായി ആരംഭിക്കുക. ഇവിടങ്ങളിലായി 550 പുതിയ കിടക്കകള്‍ സജ്ജീകരിക്കും.

തിരുവനന്തപുരം താലൂക്കില്‍ മൂന്ന്, നെയ്യാറ്റിന്‍കര താലൂക്കില്‍ ഒന്ന് എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന സി.എഫ്.എല്‍.റ്റി.സികളുടെ എണ്ണം. ഇവിടെ 620 പേര്‍ക്കുള്ള കിടക്കകളുണ്ടാകും. പുതുതായി ആരംഭിക്കുന്ന ഡി.സി.സി, സി.എഫ്.എല്‍.റ്റി.സി എന്നിവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഏര്‍പ്പെടുത്തും. ഇവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ആവശ്യമുള്ള ജീനവക്കാരെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

NO COMMENTS