തിരുവനന്തപുരം: പോത്തന്‍കോട് കോവിഡ്-19 സമൂഹവ്യാപനമില്ലെന്നും കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്നു പ്രദേശത്ത് ഈ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ക്ക് ഇളവ് നൽകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പോത്തന്‍കോട് പഞ്ചായത്ത്, അണ്ടൂര്‍കോണം പഞ്ചായത്തിലെ പോത്തന്‍കോടുമായി ബന്ധപ്പെടുന്ന പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്പ്പറേഷന് ഡിവിഷനിലെ അരിയോട്ടുകോണം തുടങ്ങിയ പ്രദേശങ്ങളാണ് മൂന്നു ദിവസമായി പൂര്‍ണമായി അടച്ചിട്ടത്. പോത്തന്‍കോട് പ്രദേശത്തെ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
പോത്തന്‍കോട് വാവറമ്പലം സ്വദേശി മഞ്ഞുമല സ്വദേശി അബ്ദുള്‍ അസീസ് മരിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട് പഞ്ചായത്തിലും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുമാണ് സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി ജില്ലാ കളക്ടര്‍ പുതിയ ഉത്തരവിറക്കി.