കോവിഡ് 19 സ്ഥിതി വിവരം ഇന്ന് തിരുവനന്തപുരത്ത്

82

തിരുവനന്തപുരം : ഇന്ന് ജില്ലയിൽ പുതുതായി 889 പേർ രോഗനിരീക്ഷണത്തിലായി.248 പേർ നിരീക്ഷണ കാല യളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 26448 പേർ വീടുകളിലും 1876 പേർ സ്ഥാപന ങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 64 പേരെ പ്രവേശിപ്പിച്ചു. 37 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 218 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന് 582 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 442 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1876 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട് .

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1588
പരിശോധനയ്ക്കു വിധേയമായവർ -2854

കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 214 കാളുകളാണ് ഇന്ന്എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 24 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1447 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -28542

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -26448
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -218
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1876
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -889വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ രോഗികൾ
അല്ല എന്നും അവർക്കു ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ നൽകേണ്ടത് പൊതുജനങ്ങളുടെ
ഉത്തരവാദിത്തമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

NO COMMENTS