കാസറഗോഡ് : ഈ അടുത്ത കാലത്ത് കാര്‍ഷിക മേഖയിലേക്ക് കൂടുതലും കടന്നു വരുന്നത് യൂവാക്കളാണെന്നത് വലിയ പ്രതീക്ഷയാണ്. കോവിഡ് 19 പശ്ചാത്തലത്തിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ധാരാളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചുവെന്നത് വലിയൊരു നേട്ടമാണെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് ആരംഭിച്ച ‘കര്‍ഷകരുടെ കട’ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക കൂട്ടായ്മ കള്‍ക്ക് പുറമെ സാമൂഹ്യ മാധ്യമം പ്രയോജനപ്പെടുത്തിക്കൊണ്ട് ഒട്ടനവധി കാര്‍ഷിക കൂട്ടായ്മകള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലും സ്വതന്ത്രമായും ഉയര്‍ന്നു വരുന്നുണ്ട്്. ഒരു നാടിന്റെ സുസ്ഥിര വികസനത്തിന് കാര്‍ഷികാധിഷ്ഠിത മേഖലയിലെ വളര്‍ച്ചയിലൂടെ നമ്മുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുക എന്നത്് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കര്‍ഷകരുടെ കൂട്ടായമയിലാണ് കര്‍ഷകരുടെ കട രൂപീകരിച്ചത്. കാര്‍ഷിക ഉത്പന്നങ്ങള്‍, പാല്‍, പാലുത്പന്നങ്ങള്‍, തേന്‍ തേയില, കാപ്പി, എലം, ഗ്രാമ്പൂ തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്. കൃഷിവകുപ്പിന്റെ സഹകരത്തോടെയാണ് കട ആരംഭിച്ചത്. ചടങ്ങില്‍ ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വീണാ റാണി പരപ്പ എ ഡി എ ഡി എല്‍ സുമ, കിനാനൂര്‍ കരിന്തളം കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്‍,തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ ഇ -സഞ്ജീവനി സേവനം വിപുലപ്പെടുത്തി
കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഡോക്ടറെ കാണുന്നതിനായി ആരംഭിച്ച ഇ-സഞ്ജീവനി സേവനം ജില്ലയില്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും മതിയായ പ്രചരണം നല്‍കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എ വി .രാംദാസ് അറിയിച്ചു.
പൊതുജനങ്ങള്‍ ഇ സഞ്ജീവനി സേവനം ഉപയോഗിച്ച് ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം..വയോജനങ്ങള്‍,\ിത്യരോഗികള്‍ തുടങ്ങിയവര്‍ക്ക് ഈ സേവനം വളരെ ഉപകാരപ്രദമാണ് . ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഈ സേവനം ഉപയോഗിച്ചതിനുശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താന്‍പാടുള്ളു. ഈ സേവനം ലഭ്യമാക്കുന്നതിനായി കൃത്യമായ പരിശീലനം ലഭിച്ച മെഡിക്കല്‍ സംഘത്തെ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
ഇ-സഞ്ജീവനി പദ്ധതി വഴി സ്‌പെഷ്യലിറ്റി സേവനം കൂടി ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ജില്ലയിലെ ഫീല്‍ഡ്തല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി പരീശീലനം നല്‍കും. പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായി ഡോ വിവി. സുശോബ് കുമാറിനെ നിയമിച്ചു.
ഇ-സഞ്ജീവനി സേവനം ഉപയോഗിക്കുന്നതിനായി ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണോ, ലാപ്‌ടോപ്പോ ഉണ്ടായിരിക്കണം .’ esanjeevaniopd.in ‘ എന്ന സൈറ്റ് വഴിയാണ് സേവനം ലഭിക്കുന്നത് .ഈ പേജില്‍ കയറിയതിനു ശേഷം രോഗിയുടെ വിശദവിവരം നല്‍കണം.ലാബ് റിപ്പോര്‍ട്ട്, എക്‌സ്‌റേ ,സ്‌കാനിംഗ് തുടങ്ങിയ മെഡിക്കല്‍ റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട് .
വീഡിയോ കോള്‍,വോയിസ് കോള്‍ ,ചാറ്റിംഗ് എന്നിവ വഴി ഡോക്ടറുമായി ആശയ വിനിമയം നടത്താം. നിങ്ങൾക്കാവശ്യമുള്ള മരുന്നുകളുടെ കുറിപ്പടി ഡോക്ടര്‍ തയ്യാറാക്കി ഇ -സഞ്ജീവനി പോര്‍ട്ടല്‍ വഴി അപ്ലോഡ് ചെയ്യും. മരുന്ന് കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ചെന്ന് സൗജന്യമായി മരുന്ന് വാങ്ങാം.