കോവിഡ് 19 – തിരുവനന്തപുരത്തെ സ്ഥിതി വിവരം ഇന്ന് (06.07.2020)

60

തിരുവനന്തപുരം :ഇന്ന് ജില്ലയിൽ പുതുതായി 1,364 പേർ രോഗനിരീക്ഷണത്തിലായി. 551 പേർ നിരീക്ഷണ കാല യളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.ജില്ലയിൽ 18,811 പേർ വീടുകളിലും 2,050 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 64 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്തു.

*ജില്ലയിൽ ആശുപത്രികളിൽ 267 പേർ നിരീക്ഷണത്തിലുണ്ട്.ഇന്ന് 294 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 367 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 2,050 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
കളക്ടറേറ്റ് കൺട്റോൾ റൂമിൽ 243 കേളുകളാണ് ഇന്നെത്തിയത്.

മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 17 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 852 പേരെ ഇന്ന് അങ്ങോട്ട് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -21,128
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,811
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -267
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,050
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,364

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -869
പരിശോധനയ്ക്കു വിധേയമായവർ -1,870

NO COMMENTS