തിരുവനന്തപുരം : ഇന്ന് ജില്ലയിൽ പുതുതായി 741പേർ രോഗനിരീക്ഷണത്തിലായി. 694 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.ജില്ലയിൽ 18,762 പേർ വീടുകളിലും 2,104 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 94 പേരെ പ്രവേശിപ്പിച്ചു. 58 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ വിവിധ ആശുപത്രികളിലായി 335 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് 664 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 539 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 2,104 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട് .കളക്ടറേറ്റ് കൺട്രോൾ റൂമിൽ 229 കോളുകളാണ് ഇന്നെത്തിയത്.
മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 45 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,067 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -21,201
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,762
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -335
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -2,104
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -741
വാഹന പരിശോധന :
ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,182
പരിശോധനയ്ക്കു വിധേയമായവർ -2,241