തിരുവനന്തപുരത്ത് ഇന്ന് (08 മാർച്ച് 2021) 139 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 153 പേർ രോഗമുക്തരായി. നിലവിൽ 2,164 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 86 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ യുണ്ടായത്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,199 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 16,660 പേർ വീടുകളിലും 44 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,585 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.