തിരുവനന്തപുരത്ത് ഇന്ന് (16 നവംബർ 2020) 204 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 310 പേർ രോഗമുക്തരായി. നിലവിൽ
6,229 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
വർക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മൽ സ്വദേശി ഐ. നിസാൻ (84), ചിറയിൻകീഴ് സ്വദേശി രാജൻ പിള്ള (60), ചുള്ളിമാനൂർ സ്വദേശി അപ്പു (82), മടവൂർ സ്വദേശിനി ഷീജ (50) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 164 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,392 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,084 പേർ വീടുകളിലും 177 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,511 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.