തിരുവനന്തപുരത്ത് 234 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 194 പേർക്കു രോഗമുക്തി

41

തിരുവനന്തപുരത്ത് ഇന്ന് (31 മാർച്ച് 2021) 234 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 194 പേർ രോഗമുക്തരായി. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 178 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1322 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 16,589 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,083 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

NO COMMENTS