തിരുവനന്തപുരത്ത് 550 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 247 പേർക്കു രോഗമുക്തി

17

തിരുവനന്തപുരത്ത് ഇന്ന് (10 ഏപ്രിൽ 2021) 550 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 247 പേർ രോഗമുക്തരായി. 3,528 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 398 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,372 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 16,925 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലു ണ്ടായിരുന്ന 1,372 പേർ രോഗലക്ഷണങ്ങളി ല്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

NO COMMENTS