തിരുവനന്തപുരം : കെ എസ് ആർ ടി സി പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ആന്റണിയുടെ ബുദ്ധിപരമായ ഇടപ്പെടൽ ആണ് ഡ്രൈവറെ ക്വാറൻന്റെനിൽ ആക്കിയതും കോവിഡ് പോസിറ്റീവാണെന്ന് അറിയാൻ കഴിഞ്ഞതും. അങ്ങനെ ഡിപ്പോയിലെ മുഴുവൻ ജീവനക്കാരെയും സാമൂഹ്യവ്യപന സാഹചര്യത്തിൽ നിന്നും ഒഴിവായി.
കെ എസ് ആർ ടി സി യിൽ കണ്ടക്ടർ ജോലിയിൽ പ്രവേശിക്കും മുൻപ് ആരോഗ്യ വകുപ്പിൽ താൽക്കാലിക ജീവനക്കാരനായിരുന്ന ബി. ആന്റണി, അദേഹത്തിന്റെ ഉള്ളിലെ ചില സംശയങ്ങൾ ആരോഗ്യ വകുപ്പിലെ സുഹൃത്ത്ക്കളുമായി സംസാരിച്ചു. ആ സംഭാഷണമാണ് ഞായറാഴ്ച്ച രാവിലെ ആരോഗ്യവകുപ്പ് ജീവനക്കാർ ഡിപ്പോയിൽ എത്തി പനി ഉണ്ടായിരുന്ന ജീവനക്കാരെ ക്വാറൻന്റെയിനിൽ എത്തിക്കാനുണ്ടായ സാഹചര്യമുണ്ടായത്.
ആന്റണിയുടെ ഷെഡ്യൂളിലുണ്ടായിരുന്ന ഡ്രൈവർ കഴിഞ്ഞ വെള്ളിയാഴ്ച്ച പാപ്പനംകോട് ഡിപ്പോയിലെ വർക്ക് ആറേജ്മെന്റ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഓർഡർ വാങ്ങി വയനാട് പോയിരുന്നു. ടി ഡ്രൈവ റുമായി നല്ലസൗഹൃദത്തില്ലായിരുന്ന ആന്റണിയെ ശനിയാഴ്ച ഫോണിൽ വിളിച്ചിരിന്നു. അന്ന് ആ ഡ്രൈവർ ഡിപ്പോയിലെ രണ്ട് പേർ പനിപിടിച്ച് കിടക്കുന്ന വിവരം ആന്റണിയോട് പറഞ്ഞിരുന്നു.
ആന്റണിയുടെ ബുദ്ധിപരമായ നീക്കത്തിലൂടെ ഡ്രൈവറെ ക്വാറൻന്റെനിൽ ആക്കി . റിസൽറ്റ് വരുന്നത് വരെ ആന്റണി കടുത്ത മാനസിക പ്രയാസത്തില്ലായിരുന്നു.പരിശോധയിൽ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവാണെന്ന് തെളിയുകയും ചെയ്തു
പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരെയും, അതു വഴിയുണ്ടാകു വാൻ ഇടയാകുമായിരുന്ന വലിയ സാമൂഹ്യവ്യപന സാഹചര്യവും വലിയ ആപത്തിൽ നിന്നും ഒഴിവാകാനും സാധിച്ചു .നിലവിൽ കെ എസ് ആർ ടി സി യിൽ പാപ്പനംകോട് ഡിപ്പോയിൽ കണ്ടക്ടർ ആയി ജോലി ചെയ്യുന്ന ബി. ആന്റണി. കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ പാപ്പനംകോട് യൂണിറ്റ് സെക്രട്ടറിയാണ്.