കോവിഡ് തുടര്‍ ബോധവത്കരണം: ‘കോള്‍ അറ്റ് സ്‌കൂള്‍’ രൂപീകരിക്കും

25

കാസറഗോഡ് : സ്‌കൂളുകളും കോളജുകളും തുറന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേകം സ്റ്റുഡന്റ് കോവിഡ് സെല്ലുകളായ കോവിഡ് അവേര്‍നെസ് ലിറ്റില്‍ ലീഡേഴ്സ്-‘കോള്‍ അറ്റ് സ്‌കൂള്‍’, ‘കോള്‍ അറ്റ് കോളജ്’ എന്നിവ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

സ്‌കൂളുകളില്‍ ക്ലാസ് ലീഡര്‍മാര്‍, സ്‌കൂള്‍ ലീഡര്‍ എന്നിവരും കോളജുകളില്‍ ക്ലാസ് പ്രതിനിധികള്‍, യൂനിയന്‍ ഭാരവാഹികള്‍ എന്നിവരുമായിരിക്കും സമിതിയില്‍. എല്ലാ വിദ്യാലയങ്ങളിലും ഇത് നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, എഡിഎം എന്‍. ദേവീദാസ്, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.വി. രാംദാസ്, ഡിഡിഇ കെ.വി. പുഷ്പ, എസ്സി ഡവലപ്മെന്റ് ജില്ലാ ഓഫീസര്‍ മീന റാണി, കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

NO COMMENTS