ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് പകല്‍ 11 ന് ആരംഭിക്കും. അടച്ചുപൂട്ടല്‍ നീട്ടുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടി. 12 സംസ്ഥാനങ്ങള്‍ നിയന്ത്രണം തുടരണമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ, കോവിഡ് രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടോ എന്നതില്‍ ആശയക്കുഴപ്പം. സമൂഹവ്യാപനം കഴിഞ്ഞദിവസം സ്ഥിരീകരിച്ച ലോകാ രോഗ്യ സംഘടന വെള്ളിയാഴ്ച നിലപാട് തിരുത്തി.
ഒഡിഷയ്ക്ക് പിന്നാലെ പഞ്ചാബും അടച്ചുപൂട്ടല്‍ ഏപ്രില്‍ 30ന് അര്‍ധരാത്രിവരെ നീട്ടി. മതപരമായ ഒത്തുചേരലു കളോ ഘോഷയാത്രകളോ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.പ്രാദേശിക വ്യാപനഘട്ടത്തില്‍ മാത്രമാണ് ഇന്ത്യയെന്നും കടുത്ത ജാഗ്രത തുടരണമെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രാദേശികതല വ്യാപനം മാത്രമാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളും പറഞ്ഞു. എന്നാല്‍, ഐസിഎംആര്‍ പഠനവിധേയമാക്കിയ 5911 ശ്വാസകോശരോഗികളില്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 40 പേര് (39.2%) വിദേശയാത്ര നടത്തിയിട്ടില്ലാത്തവരും സമ്പർക്കപ്പട്ടികയില്‍ ഇല്ലാത്തവരു മാണ്. കോവിഡ് പ്രതിസന്ധി തുടങ്ങിയശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.