ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ യമുന നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണിതെന്ന രീതിയില്‍ അഭ്യൂഹ ങ്ങള് ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
ഹാമിര്‍പൂരിലെ ഗ്രാമങ്ങളില്‍ ഒരുപാട് പേര് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു. ശ്മശാനങ്ങള്‍ നിറഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിയതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഡസന്‍ കണക്കിന് മൃതദേഹ ങ്ങള് കണ്ടെത്തിയതോടെ അവ നദിയില്‍ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു എന്നും സ്ഥിരീകരി ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
യമുന നദിയുടെ തീരത്തുള്ള വയലുകളില്‍ നാട്ടുകാര്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നു. അതില്‍ കൊവിഡ് ബാധിച്ച് മരിച്ച ചിലരുടെ മൃതദേഹങ്ങള്‍ ഗ്രാമവാസികള്‍ യമുനയില്‍ ഒഴുക്കുകയാണെന്നും പറയപ്പെടുന്നു. പുണ്യനദിയായി ട്ടാണ് ജനങ്ങള്‍ കരുതുന്നത്. മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ നദിയില്‍ നടത്താറുണ്ട്.
ഒന്നോ രണ്ടോ മൃതദേഹങ്ങള്‍ ഇടയ്ക്ക് യമുനയില്‍ പൊങ്ങിക്കിടക്കുന്നത് കാണാം. എന്നിരുന്നാലും കൊവിഡ് വന്നതോടെ മൃതദേഹങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. കൊവിഡിനെക്കുറിച്ചുള്ള ഭയം മൂലം മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനുപകരം നദിയില്‍ ഒഴുക്കുന്നതാകാം.അതിനാലാണ് ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ നദിയില്‍ കാണപ്പെടുന്നത്.’- ദൃക്സാക്ഷിയായ സിയാറാം പറഞ്ഞു.