തിരുവനന്തപുരം: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, ചെമ്പനകോഡ്, പാരച്ചല്‍ എന്നീ വാര്‍ഡുകളെയാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പുതിയ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചത്.
കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കര്‍ശന ജാഗ്രത പുലര്‍ ത്തണമെന്നാണ് ജില്ലാ കളക്‌ടറുടെ ആവശ്യം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്നലെ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 377 രോഗികളില്‍ 363 പേര്‍ക്കും സമ്ബക്കത്തിലൂടെയാണ് രോഗബാധ യുണ്ടായത്. 66 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3500ലേക്ക് അടുക്കുക യാണ്. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയില്‍ ഇന്നലെ മാത്രം 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങല്‍ ഡി. വൈ.എസ്.പി വൈ.സുരേഷ് ഉള്‍പ്പെടെ 10 പൊലീസുകാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ പൂന്തുറ അടക്കമുള്ള ലാര്‍ജ് ക്ലസ്റ്ററില്‍ നിന്നും രോഗം പുറത്തേക്കും പടരുകയാണ്. ബണ്ട് കോളനിയിലെ രോഗബാധ നഗരമദ്ധ്യത്തില്‍ പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ വട്ടപ്പറമ്ബ്, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് എന്നിവയേയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.