കാസറഗോഡ് : ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെയും മാഷ്മിഷന്റെയും പസംയുക്താഭിമുഖ്യത്തില് പ്രദേശത്തെ വായനശാലകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ കോവിഡ് ബോധവത്കരണ തെരുവ് നാടകം ഉത്തിഷ്ഠത ജാഗ്രത സംഘടിപ്പിച്ചു. കോളിയടുക്കത്ത് ് രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് അസി.സെക്രട്ടറി പ്രതീഷിന്റെ അധ്യക്ഷതയില്‍ മേല്‍പറമ്പ് സി ഐ ബെന്നി ലാല്‍ ഉദ്ഘാടനം ചെയ്തു.
സെക്ടര്‍ മജിസ്ട്രേറ്റായിരുന്ന കെ ബാലകൃഷ്ണന് ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കോര്‍ഡിനേറ്റര്‍ വിനോദ് മാസ്റ്റര്‍ സ്വാഗതവും ഫസലുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കൃപേഷ്കാടകം രചന നിര്‍വഹിച്ച നാടകത്തിന്റെ സംവിധാനം റഫീക്ക് മണിയങ്ങാനമാണ്. ്.പഞ്ചായത്തിലെ എട്ട് പ്രധാന കേന്ദ്രങ്ങളില്‍ അവതരിപ്പിച്ച നാടകം പരവനടുക്കത്ത് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ചു.
നോഡല്‍ ഓഫീസര്‍മാരുടെ ചുമതലയുള്ള അധ്യാപിക അധ്യാപകര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി നിയന്ത്രിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കൈ വെടിയാതിരിക്കാനും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായും പാലിക്കാനുമുള്ള ബോധവല്‍ക്കരണ മായിരുന്നു തെരുവ് നാടകത്തിന്റെ ലക്ഷ്യം.